മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടി

മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടിയതായി പരാതി.നാല്പത്തഞ്ചുകാരനായ ഷക്കീലിനെതിരേ ഭാര്യ ഷബാനയാണു പോലീസില്‍ പരാതി നല്‍കിയത്.തന്നോടു ചോദിക്കാതെ മകന്‍റെ വിവാഹം ഷക്കീല്‍ നിശ്ചയിച്ചു. തുടർന്ന് ഈ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ഇതു ചോദ്യം ചെയ്തതിനു തന്നെയും മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത തായി ഷബാന ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.അച്ഛന്‍റെ ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞശേഷം മകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും ഷക്കീല്‍ രണ്ടു ലക്ഷം രൂപയും 17 ഗ്രാം സ്വര്‍ണവുമായി യുവതിയുമായി ഒളിച്ചോടിയെന്നും തുടർന്ന് വിവാഹം കഴിച്ചുവെന്നും ഷബാന നല്‍കിയ പരാതിയില്‍ പറയുന്നു.ഷക്കീല്‍-ഷബാന ദമ്ബതികള്‍ക്ക് ആറു മക്കളുണ്ട്.

Leave a Reply

spot_img

Related articles

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...

പരീക്ഷാ രംഗത്ത് സമഗ്ര പരിഷ്കാരം: പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പ്രവേശന, മത്സര പരീക്ഷാ രീതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടാസ്ക് ഫോഴ്സിന് രൂപം...

പ്രധാൻ്റെ രാജി ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന; വകുപ്പ് മാറ്റിയേക്കും

ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന.മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാൻ്റെ വകുപ്പ് മാറ്റി...

സിജെപി സമരത്തിന് ഐക്യദാർഢ്യം; ഭരണഘടന കയ്യിലേന്തി ആസാദി യാത്രയുമായി വേടന്‍

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും.വൈകിട്ട് 3ന് ഭരണഘടന...