മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടിയതായി പരാതി.നാല്പത്തഞ്ചുകാരനായ ഷക്കീലിനെതിരേ ഭാര്യ ഷബാനയാണു പോലീസില്‍ പരാതി നല്‍കിയത്.തന്നോടു ചോദിക്കാതെ മകന്‍റെ വിവാഹം ഷക്കീല്‍ നിശ്ചയിച്ചു. തുടർന്ന് ഈ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ഇതു ചോദ്യം ചെയ്തതിനു തന്നെയും മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത തായി ഷബാന ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.അച്ഛന്‍റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞശേഷം മകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും ഷക്കീല്‍ രണ്ടു ലക്ഷം രൂപയും 17 ഗ്രാം സ്വര്‍ണവുമായി യുവതിയുമായി ഒളിച്ചോടിയെന്നും തുടർന്ന് വിവാഹം കഴിച്ചുവെന്നും ഷബാന നല്‍കിയ പരാതിയില്‍ പറയുന്നു.ഷക്കീല്‍-ഷബാന ദമ്ബതികള്‍ക്ക് ആറു മക്കളുണ്ട്.

