ഇറാനെതിരായ അമേരിക്കന്‍ ആക്രമണം; സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ബഹ്‌റൈനും കുവൈത്തും

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ബഹറൈനിലും കുവൈത്തിലും സുരക്ഷാ മുന്‍കരുതല്‍. ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ ഓണ്‍നൈലാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. പ്രധാന നിരത്തുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനായി കുവൈത്ത് ഷെല്‍ട്ടര്‍ ഹോമുകള്‍ സജ്ജമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഒമാന്‍ ഉള്‍പ്പെടെ ഇറാനോട് അടുത്ത് കിടക്കുന്ന മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികളൊന്നും പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടില്ല.അടിയന്തരസാഹചര്യങ്ങളെ നേരിടാനായി ദേശീയ സിവില്‍ എമര്‍ജന്‍സി സെന്ററും കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ടെന്ന് ബഹ്‌റൈന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനില്‍ 33 ഷെല്‍ട്ടറുകള്‍ സജ്ജമാക്കിയെന്നാണ് വിവരം. കുവൈറ്റ് പ്രതിരോധ കൗണ്‍സില്‍ സ്ഥിരം സമിതി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് കുവൈത്ത് ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...