‘മൈക്ക് കാണുമ്പോള്‍ നിയന്ത്രണം വിടരുത്’ ; CPIM നേതാക്കൾക്ക് താക്കീതുമായി മുഖ്യമന്ത്രി

മൈക്ക് കാണുമ്പോൾ നിയന്ത്രണം വിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ താക്കീത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചർച്ച ചെയ്യാന്‍ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത ശില്പശാലയിൽ ആരുടേയും പേര് എടുത്തു പറയാതെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.അതേസമയം, രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. നാളെ രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ എൽഡിഎഫിനും യുഡിഎഫിനും നിലമ്പൂർ ഫലം നിർണായകമാണ്. ഭരണവിരുദ്ധ വികാരം അലയടിച്ചു എന്ന് തെളിയിക്കാൻ യുഡിഎഫും, മൂന്നാം പിണറായി സർക്കാരിലേക്കുള്ള വാതിൽ എന്ന് വിശേഷിപ്പിക്കാൻ എൽഡിഎഫും, ശക്തി തെളിയിച്ചു എന്ന് ഉറപ്പിക്കാൻ പി. വി അൻവറും ഇങ്ങനെ രാഷ്ട്രീയ കേരളം സൂക്ഷ്മതയോടെ നോക്കുന്ന ഒട്ടനവധി ചലനങ്ങൾക്കും പൊട്ടിത്തെറികൾക്കുമുള്ള സാധ്യത തേക്കിന്റെ നാട് ഒളിപ്പിക്കുന്നു. പാലക്കാട് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് കെപിസിസി അധ്യക്ഷന്റെ പ്രതീക്ഷ.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...