വിമാനത്തില്‍ പക്ഷിയിടിച്ചു; എയർ ഇന്ത്യ 245 വിമാനം സാഹസികമായി ലാൻഡ് ചെയ്‌തു

വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് ഡല്‍ഹിയില്‍ നിന്നെത്തിയ എയർ ഇന്ത്യ 245 വിമാനം സാഹസികമായി ലാൻഡ് ചെയ്‌തു. ഇന്നലെ വൈകിട്ടെത്തിയ വിമാനത്തിന്റെ നോസിലാണ് പക്ഷിയിടിച്ചത്.വൈകിട്ട് 6.49നാണ് സംഭവം. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാരെ സുരിക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, തിരികെ 7.15ന് പുറപ്പേടേണ്ട വിമാനത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പക്ഷിയിടിച്ചതിലെ യന്ത്രത്തകരാർ പരിഹരിക്കാനാകാത്തതാണ് കാരണം. വിമാനത്തിന്റെ നോസില്‍ സാരമായ കേടുപാടുണ്ടായെന്നാണ് വിവരം.ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന 183 യാത്രക്കാരെയും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്കാണ് മാറ്റിയത്. പക്ഷിയിടിച്ചാലും മിനിട്ടുകള്‍ക്കകം തകരാർ പരിഹരിച്ച്‌ വിമാനം പറത്തുകയായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാല്‍ അഹമ്മദാബാദ് ദുരന്തത്തെ തുടർന്ന് പരിശോധന കർശനമാക്കി.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...