അതിരപ്പിള്ളിയില്‍ ട്രക്കിങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന ആക്രമണം

അതിരപ്പിള്ളിയില്‍ ട്രക്കിങ്ങിന് പോയ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം.വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കാട്ടിലൂടെ ഉള്ള ട്രക്കിങ്ങിന്‍റെ ഭാഗമായാണ് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സംഘം ഞായറാഴ്ച്ച യാത്ര തിരിച്ചത്.വാച്ചറും ഫോറസ്റ്റ് ഗാർഡും ഉള്‍പ്പെടെ ഏഴുപേർ അടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിന് പോയത്.കാട്ടിലൂടെ ഉള്ള യാത്രക്കിടെ ഉള്‍വനത്തില്‍ കാരാംതോട് എന്ന സ്ഥലത്ത് വെച്ച്‌ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തില്‍ ഇരിങ്ങാലക്കുട സ്വദേശി 32 വയസ്സുള്ള മനുവിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റയാളെ വാഴച്ചാല്‍ ഡിഎഫ്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം ആംബുലൻസില്‍ കരുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...