ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13 ന് ; ജൂലൈ 11 ന് നട തുറക്കും

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13 ന് ; പൂജകൾക്കായി ജൂലൈ 11 ന് നട തുറക്കും. ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന്(കൊല്ലവർഷം 1200 മിഥുനം 29). ജൂലൈ 13ന് പകൽ 11 നും 12 നും നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. പ്രതിഷ്ഠാ ചടങ്ങുകൾക്കായി ജൂലൈ 11ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. നട തുറന്ന ശേഷം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ ആരംഭിക്കും. ജൂലൈ 12ന് പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. പ്രതിഷ്ഠാ ദിനമായ ജൂലൈ 13ന് രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചത്.പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ഇന്ന് (23.06. 2025 ) മുതൽ വെർച്ചൽ ക്യൂ വഴി ദർശനത്തിനുള്ള സമയം ബുക്ക് ചെയ്യാം. (WWW.sabarimalaonline.org)

Leave a Reply

spot_img

Related articles

പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക്ശേഷം തീരുമാനം: മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ...

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു.ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു...

തുറവൂരിൽ ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

തുറവൂരിൽ വൻ അഗ്നിബാധ; ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.തുറവൂർ ജംഗ്ഷന് വടക്ക് വശത്തുള്ളആക്രിക്കടയ്ക്ക്ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ്തീപിടിച്ചത്. അരൂർ,ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ളഫയർ ഫോഴ്സ് യൂണിറ്റും...

ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസ്

അട്ടപ്പാടി ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു.സംരക്ഷിത വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ്...