നിലമ്പൂരില്‍ എൽഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് കുറവില്ല, അത് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്; എം.വി. ഗോവിന്ദന്‍

നിലമ്പൂരില്‍ എൽഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് കുറവില്ല, അത് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ. യുഡിഎഫ് ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണകൊണ്ടാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അത് സത്യമല്ല. നൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം ഉപയോഗിക്കുന്നത് മതനിരപേക്ഷയ്ക്ക് ഭീഷണിയാകുമെന്നും ഗോവിന്ദന്‍ മാസ്റ്റർ.ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പോകുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടെങ്കില്‍ യുഡിഎഫിന് വോട്ടുകള്‍ ഇതിനേക്കാള്‍ കൂടുമായിരുന്നു. തങ്ങള്‍ക്ക്എന്തെങ്കിലും കുറവുണ്ടെങ്കില്‍ അത് പഠിച്ച് പരിശോധിക്കുമെന്നും- എം.വി. ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...