കളഞ്ഞുകിട്ടിയ ആറു ലക്ഷം രൂപയടങ്ങിയ കവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് വാകത്താനം സ്വദേശി

റോഡരികിൽ നിന്നും കളഞ്ഞുകിട്ടിയ ആറു ലക്ഷം രൂപയടങ്ങിയ കവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് വാകത്താനം സ്വദേശി. നാലുന്നാക്കൽ മുറിക്കാട്ടുപറമ്പ് ബിനോ ജോൺ (48) ആണ് പണം പൊ ലീസിനു കൈമാറിയത്. സിപി എം കടുവാക്കുഴി ബ്രാഞ്ച് അംഗമാണ്. സമീപവാസിയുടെ മരണാനന്തരച്ചടങ്ങിനായി ഞായറാഴ്ച മീനടത്തേക്കു പോകുന്നതിനിടെ പണമടങ്ങിയ പൊതി റോഡിൽ നിന്നു ലഭിക്കുകയായിരു ന്നു. തുടർന്നു പാമ്പാടി പൊലീസ് സ്റ്റേഷനിലെത്തി പാമ്പാടി’പഞ്ചായത്തംഗം ഷിബു കുഴിയിടി ത്തറ, കെ.എസ്.പ്രതീഷ്, ബിജോഷ് ജോൺ, ബാബാസ് പാമ്പാടി എന്നിവരുടെ സാന്നിധ്യത്തിൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസിനു കൈമാറി.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...