കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളായ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു

കണ്ണൂർ കായലോട് സദാചാര ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നതായി സൂചന.യുവതിയുടെ ആൺസുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്. പ്രതികൾക്കായി ലുക്ക് ഔട്ട്നോട്ടീസ് പുറത്തിറക്കിയതായി പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് സദാചാര ആക്രമണത്തിന് പിന്നാലെ കായലോട് സ്വദേശിയായ റസീന ജീവനൊടുക്കിയത്. കാറിൽ റസീനയും സുഹൃത്ത് റഹീസും സംസാരിച്ചിരിക്കെ ഒരു സംഘം എസ് ഡിപിഐ പ്രവർത്തകരെത്തിയാണ് സദാചാര ഗുണ്ടായിസം നടത്തിയത്. യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചിറക്കിയ ശേഷം മർദ്ദിച്ചു. ഫോൺ കൈക്കലാക്കിയ ശേഷം മോശമായി ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെയാണ് വീട്ടിലെത്തിയ യുവതിയുടെ ജീവനൊടുക്കിയത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...