യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

യുവാവിനെ ആഴത്തിലുള്ള മുറിവുകളോടെ വാഹനത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന്തെളിഞ്ഞു. പള്ളുരുത്തിയിൽ ആണ് സംഭവം. മരിച്ച യുവാവിന്റെ പെൺസുഹൃത്തിൻ്റെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാലിൽ പരിക്കുകളോടെ ആഷിക്കിനെ ഒഴിഞ്ഞ പറമ്പിൽ ഒരു വാഹനത്തിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയം വാഹനത്തിൽ പെൺസുഹൃത്തും ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാരും പെൺസുഹൃത്തും ചേർന്നാണ് യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ആദ്യഘട്ടത്തിൽ ആത്മഹത്യയാണെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. യുവാവിൻ്റെ തുടയിലും ശരീരത്തിലും നിരവധി മുറിവുകളും പരിക്കുകളും ഉണ്ടായിരുന്നു.

കത്തി കൊണ്ട് ആഴത്തിലുള്ള മുറിവാണ് തുടയിൽ ഏറ്റിരുന്നത്. ആഷിഖിൻ്റേത് കൊലപാതകമാണെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.അന്വേഷണത്തിൽ പെൺസുഹൃത്തിന്റെ ഭർത്താവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായിപൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെൺസുഹൃത്തിനെയും പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ആഷിക്കിന് പെൺസുഹൃത്തുമായുണ്ടായിരുന്ന ബന്ധത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Leave a Reply

spot_img

Related articles

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...