വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മട്ടന്നൂർ ചാവശേരി ശ്രീനിലയത്തില്‍ രാഗേഷ്‌ കായലൂർ (51) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ-ഇരിട്ടി റോഡില്‍ കോടതിക്ക്‌ സമീപത്തായിരുന്നു അപകടം. റോഡ്‌ മുറിച്ചുകടക്കുമ്ബോള്‍ ടോറസ്‌ ലോറി ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന്‌ ചാല മിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അടിയന്തര ശസ്‌ത്രക്രിയ നടത്തി. ചൊവ്വ വൈകിട്ട്‌ ഏഴരയോടെയാണ്‌ അന്ത്യം.പരേതനായ എ.സി. രാഘവൻനമ്ബ്യാരുടെയും ഓമനയുടെയും മകനാണ്‌. ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം). മക്കള്‍: ശ്രീനന്ദ രാഗേഷ്‌, സൂര്യതേജ്‌.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...