ആക്സിയം-4 ദൗത്യം ; ഡ്രാഗൺ പേടകവുമായി ഫാൽക്കൺ-9 റോക്കറ്റ് വിക്ഷേപിച്ചു

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കം. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന ഡ്രാഗൺ ബഹിരാകാശ പേടകവുമായി സ്പേസ് എക്‌സിന്റെ ഫാൽക്കൺ-9 റോക്കറ്റ് ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ്‌ 39-എയിൽനിന്ന് പറന്നുയർന്നു.നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ്‌ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്. 1984 ൽ ബഹിരാകാശ യത്രനടത്തിയ രാകേഷ് ശർമയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ. ശുക്ല രണ്ടാമനാണ്. 41 വർഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം. 14 ദിവസം സംഘം അവിടെ ചിലവഴിക്കും.

Leave a Reply

spot_img

Related articles

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ഇറാനിലേക്കുള്ള എല്ലാവിധ യാത്രകളും...

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ .ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ വൻ ആക്രമണം നടത്തി.ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം...

ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ്റെ വൻ മിസൈല്‍ ആക്രമണം

ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വൻ മിസൈല്‍ ആക്രമണം നടത്തി.ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് ഇറാൻ തൊടുത്ത മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തിൽ യാത്രാ T1...