രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്‍

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്‍.129 പന്തിലാണ് താരം സെഞ്ചുറി അടിച്ചത്.ഇന്ത്യക്കായി കെ.എല്‍. രാഹുലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും അർധ സെഞ്ച്വറി നേടി.ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ലീഡ് 500ലേക്ക് അടുക്കുകയാണ്. നിലവില്‍ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെടുത്തിട്ടുണ്ട് -ലീഡ് 607.ഒന്നാം ഇന്നിങ്സില്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ 587 എന്ന വമ്ബൻ സ്കോറിലെത്തിയത്. 387 പന്തില്‍ 269 റണ്‍സാണ് ഗില്‍ നേടിയത്.ഒന്നര ദിവസം മാത്രം ബാക്കി നില്‍ക്കെ വമ്ബൻ ലീഡ് നേടി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ റണ്‍മല മറികടക്കുക ആതിഥേയർക്ക് അസാധ്യമാകും. ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് പരമ്ബരയില്‍ ഒപ്പംപിടിക്കാനാകുമെന്നാണ് ഗില്ലിന്‍റെയും സംഘത്തിന്‍റെയും പ്രതീക്ഷ. 69 റണ്‍സുമായി രവീന്ദ്ര ജദേജയും വാഷിംഗ്ടൺ സുന്ദറും (11) ആണ് ക്രീസില്‍.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....