ഇന്ത്യയുടെ സുവർണ്ണ താരം നീരജ് ചോപ്രയ്ക്ക് സ്വർണ്ണം

പ്രഥമ നീരജ് ചോപ്ര ക്ലാസിക്കില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയില്‍ 86.18 മീറ്റർ ദൂരം എറിഞ്ഞ് ഒളിമ്പിക് ചാമ്ബ്യൻ നീരജ് ചോപ്രക്ക് കിരീടംതന്റെ പേരില്‍ ആരംഭിച്ച ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നീരജ്, ഒരു എലൈറ്റ് റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.ഈ വിജയത്തോടെ, നീരജ് അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടർച്ചയായി 25-ാമത്തെ ടോപ്പ്-ടു ഫിനിഷ് സ്വന്തമാക്കി. ജാവലിൻ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുടർച്ചയായ പോഡിയം ഫിനിഷുകളില്‍ റഷ്യയുടെ സെർജി മകറോവിനൊപ്പം രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ നീരജ്.കെനിയയുടെ വെറ്ററൻ ത്രോയർ ജൂലിയസ് യേഗോ 84.51 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ റുമേഷ് 84.34 മീറ്റർ ദൂരത്തില്‍ വെങ്കലം നേടി. ഇന്ത്യൻ യുവ ജാവലിൻ ത്രോ താരം സച്ചിൻ യാദവ് 82.33 മീറ്റർ ദൂരവുമായി പോഡിയം ഫിനിഷ് നേടുന്നതില്‍ നിന്ന് അല്‍പ്പം പിന്നിലായി.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....