കോന്നിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ മാധ്യമപ്രവർത്തകർക്ക് പരിക്ക്.വാർത്തകൾ ശേഖരിച്ച ശേഷം തിരികെ ബൈക്കിൽ വരികയായിരുന്ന മാധ്യമ പ്രവർത്തകരെയാണ് പിന്നിൽ നിന്നും നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ചിട്ട ശേഷം നിർത്താതെ പോയത് .എസിവി ന്യൂസ് പത്തനംതിട്ട ബ്യൂറോ ചീഫ് പി എം മഞ്ചീഷ് കുമാർ , ലിബിൻ ഏബ്രഹാം എന്നിവർക്കാണ് പരിക്കേറ്റത്.കോന്നി പയ്യനാമണ്ണിനു സമീപം കൊന്നപ്പാറയിൽ വാർത്താ ശേഖരിച്ചിട്ട് തിരികെ വരുമ്പോഴാണ്ഇവർ സഞ്ചരിച്ച ബൈക്കിൽ പിറകിൽ നിന്നു വന്ന വാഗണർ കാർ ഇടിച്ച് ഇരുവരെയും തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡരികിലുള്ള കാനയിലേക്ക് തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോന്നി പോലീസും നാട്ടുകാരും ചേർന്ന് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

