‘നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ വേണം’; രാഷ്ട്രപതിക്ക് കത്തയച്ച് വി ഡി സതീശന്‍

വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു.അതേസമയം, യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍, സനായില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ വരുന്ന ബുധനാഴ്ച നടപ്പാക്കാന്‍ ഇരിക്കെ, മോചനത്തിനായി സാധ്യമായ എല്ലാ വഴികളും തേടുകയാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍. നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടിയുള്ള ആക്ഷന്‍ കൗണ്‍സി ലിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ മെന്‍ഷന്‍ ചെയ്തു.വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ ആവശ്യമാണെന്നും,കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ക്ക് സൗകര്യമോരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്നുമാണ് ആവശ്യം. ഹര്‍ജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും.നിമിഷപ്രിയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കെ രാധാകൃഷ്ണന്‍ എംപി വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപെട്ടു.വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു, എംപി മാരായ കെ രാധാകൃഷ്ണന്‍, ഡോ ജോണ്‍ ബ്രിട്ടാസ്, അടൂര്‍ പ്രകാശ്, എ എ റഹീം, ഹാരിസ് ബീരാന്‍ എന്നിവര്‍ കേന്ദ്രത്തിനു കത്ത് അയച്ചു.യെമനില്‍ എത്തിയ മനുഷ്യാ വകാശ പ്രവര്‍ത്തകന്‍ സാമൂവല്‍ ജെറോം, ത ലാ ലിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടരുകയാണ്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...