പിഎസ്ജിയെ തോൽപിച്ച് ചെൽസി ക്ലബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി

ചാമ്പ്യൻസ് ലീഗ് കിരീട പകിട്ടുമായി എത്തിയ പിഎസ്ജിയെ തോൽപ്പിച്ച് ചെൽസി ഫിഫ ക്ലബ് വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിട്ടു.ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബും സീസണിലെ ട്രിപ്പിൾ കിരീട ജേതാക്കളുമായ പാരീസ് സെന്റ് ജെർമനെ ചെൽസി തറപറ്റിച്ചത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 43-ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽ ജോവാ പെഡ്രോ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്‌ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. ചെൽസിയുടെ പ്രതിരോധനിര ഉറച്ചു തന്നെ തന്നെയായിരുന്നു. കിടിലൻ സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസും നിലയുറപ്പിച്ചതോടെ ഗോൾ വല ചലിപ്പിക്കാൻ പി എസ് ജി ക്കായില്ല. ഇതോടെ സീസണിൽ ഉഗ്ര ഫോമിൽ നിൽക്കുകയായിരുന്ന പി എസ് ജി യെ തോൽപിച്ച് ചെൽസി തങ്ങളുടെ രണ്ടാം ക്ലബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി.

Leave a Reply

spot_img

Related articles

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...