വിവാഹമോചനം നേടിയതിന്റെ സന്തോഷത്തിൽ പാലിൽ കുളിച്ച് യുവാവ്

വിവാഹമോചനം നേടിയതിന്റെ സന്തോഷത്തിൽ പാലിൽ കുളിച്ച് യുവാവ്.അസമിലെ നൽബാരി ജില്ലയിലാണ് സംഭവം. മണിക് അലി എന്ന യുവാവ് ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ശേഷം പാലിൽ കുളിച്ച് ആഘോഷമാക്കിയത്. സംഭവത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്.തൻ്റെ ഭാര്യ രണ്ടു തവണ തന്നെ ഉപേക്ഷിച്ച് പോയിരുന്നുവെന്നും പ്രായപൂർത്തിയാകാത്ത മകളെ കരുതിയാണ് അവർ രണ്ടുതവണയും തിരിച്ചുവന്നതെന്നും മണിക് അലി പറയുന്ന വിഡിയോയിൽ പറയുന്നുണ്ട്. ‘ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണ്’ എന്ന് അലി വിഡിയോയിൽ പറയുന്നുണ്ട്. ഭാര്യ രണ്ടുതവണ ഒളിച്ചോടിയെന്നും പ്രായപൂർത്തിയാകാത്ത മകളുടെ പേരിൽ രണ്ടുതവണയും തിരിച്ചുവരാൻ അവരെ പ്രേരിപ്പിച്ചെന്നാണ് ബോറോലിയാപാര നിവാസിയായ യുവാവ് പറയുന്നത്. ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ രൂക്ഷമായതോടെയാണ് ദമ്പതികൾ വിവാഹമോചനത്തിനായി നിയമപരമായ മാർഗം സ്വീകരിച്ചത്. ഇരുവരുടെയും സമ്മതപ്രകാരം കോടതി ഇവർക്ക് വിവാഹ മോചനം നൽകുകയായിരുന്നു. വിവാഹമോചന, ലഭിച്ചെന്ന വിവരം അറിഞ്ഞതോടെയാണ് മണിക് ഇതൊരു ആഘോഷമാക്കാൻ തീരുമാനിച്ചത്. നാല് ബക്കറ്റുകളിലായി നിറച്ച 40 ലിറ്റർ പാലുകൊണ്ട് കുളി ആഘോഷമാക്കിയത്.

Leave a Reply

spot_img

Related articles

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...

പരീക്ഷാ രംഗത്ത് സമഗ്ര പരിഷ്കാരം: പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പ്രവേശന, മത്സര പരീക്ഷാ രീതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടാസ്ക് ഫോഴ്സിന് രൂപം...

പ്രധാൻ്റെ രാജി ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന; വകുപ്പ് മാറ്റിയേക്കും

ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന.മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാൻ്റെ വകുപ്പ് മാറ്റി...