വന്‍ കുതിപ്പില്‍ സ്വര്‍ണ വില

സ്വര്‍ണ വില ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്നു. പവന് 760 രൂപ വര്‍ധിച്ച് 75,040 രൂപയിലാണ് കേരളത്തിലെ വില.ഗ്രാമിന് 95 രൂപ വര്‍ധിച്ച് 9380 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ജൂണ്‍ 15 ന് രേഖപ്പെടുത്തിയ 74,560 രൂപയെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.മൂന്നു ദിവസത്തിനിടെ 1,680 രൂപയാണ് പവന് വര്‍ധിച്ചത്.ഇന്നലെ 840 രൂപ വര്‍ധിച്ച് പവന് 74,280 രൂപയിലെത്തിയിരുന്നു.  സ്വര്‍ണവില റെക്കോര്‍ഡിലെത്തിയതോടെ ഒരു പവന്‍ സ്വര്‍ണാഭരണമായി വാങ്ങാനുള്ള ചെലവും വര്‍ധിക്കുകയാണ്.ഇന്നത്തെ വിലയില്‍ 85,000 രൂപയ്ക്ക് മുകളിലാണ് ഒരു പവന്‍റെ വില. 75,040 രൂപ സ്വര്‍ണ വിലയ്ക്കൊപ്പം 7504 രൂപ പണിക്കൂലി ഈടാക്കും. 53 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കണം. ഇവ ചേര്‍ന്ന തുകയോട് മൂന്ന് ശതമാനം ജി.എസ്.ടി നല്‍കണം.ആകെ 85,075 രൂപ നല്‍കിയാല്‍ ഒരു പവന്‍റെ ആഭരണം വാങ്ങാം.  രാജ്യാന്തര സ്വര്‍ണ വില അഞ്ച് ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലാണുള്ളത്. യു.എസ് ഡോളര്‍ ദുര്‍ബലമായതും ട്രഷറി ബോണ്ട് യീല്‍ഡ് താഴ്ന്നതുമാണ് സ്വര്‍ണ വിലയ്ക്ക് ഊര്‍ജമായത്. യുഎസ് വ്യാപാര ചര്‍ച്ചകള്‍ പുരോഗതി കാണുന്നു എന്ന സൂചനയാണ് ഡോളറിന്‍റെ ഇടിവിന് കാരണം. ഇന്നലെ രാവിലെ 3390 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വര്‍ണ വില 3,437 ഡോളര്‍ വരെ കുതിച്ചിരുന്നു. നിലവില്‍ 3,424 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 16 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....