ടിക്കറ്റൊന്നിന് 700 രൂപ വരെ! ‘വീര മല്ലു’വിന് പ്രവചിക്കപ്പെടുന്നത് ഓപണിംഗിലെ രണ്ടാം സ്ഥാനം; ഒന്നാമത് ആ ചിത്രം

മലയാളത്തിലേതിനേക്കാള്‍ വലിയ ബോക്സ് ഓഫീസ് മത്സരമാണ് മറ്റു ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ ഉള്ളത്. താരമൂല്യത്തില്‍ ഇടിവ് വരാതെ സൂക്ഷിക്കാന്‍ വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ അവര്‍ക്ക് ആവശ്യമാണുതാനും. വലിയ താരങ്ങളുടെ പ്രധാന ചിത്രങ്ങള്‍ ഏത് ഭാഷയിലും ഇന്ന് ഇറങ്ങുമ്പോള്‍ സിനിമ എങ്ങനെയുണ്ട് എന്ന ചോദ്യത്തിനൊപ്പമോ അതിനേക്കാള്‍ പ്രസ്ക്തവുമാണ് ഇന്ന് അതിനെത്ര കളക്ഷന്‍ ലഭിച്ചു എന്നത്. ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ ലഭിക്കുന്ന തെലുങ്കില്‍ നിന്ന് ഒരു ശ്രദ്ധേയ ചിത്രം നാളെ പുറത്തിറങ്ങുന്നുണ്ട്. പവന്‍ കല്യാണ്‍ നായകനായ ഹരി ഹര വീര മല്ലു ആണ് അത്.പിരീഡ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇരട്ട സംവിധായകരായ കൃഷ് ജഗര്‍ലമുഡിയും എ എം ജ്യോതി കൃഷ്ണയും ചേര്‍ന്നാണ്. ചിത്രത്തിന്‍റെ ഓപണിംഗ് ബോക്സ് ഓഫീസ് സാധ്യതകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് റിലീസിന് തൊട്ടുമുന്‍പായി പുരോഗമിക്കുന്നത്. ചിത്രത്തിന്‍റെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ക്ക് ആന്ധ്ര, തെലങ്കാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ട്.തെലങ്കാനയില്‍ ഇന്ന് നടക്കുന്ന പെയ്ഡ് പ്രീമിയര്‍ ഷോകളുടെ ടിക്കറ്റ് നിരക്ക് 600 രൂപയും ജിഎസ്ടിയും ആണ്. ആന്ധ്രയില്‍ ഇത് 700 രൂപയും. വാരാന്ത്യത്തില്‍ തെലങ്കാനയിലെ സിംഗിള്‍ സ്ക്രീനുകളിലെ ടിക്കറ്റ് നിരക്ക് 354 രൂപയും മള്‍ട്ടിപ്ലെക്സുകളിലേത് 531 രൂപയും ആണ്. 200 രൂപയാണ് ടിക്കറ്റ് ഒന്നിന് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിദിനം അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. അഞ്ചാം ദിനം മുതല്‍ പതിനൊന്നാം ദിനം വരെ സിംഗിള്‍ സ്ക്രീനുകളിലെ ടിക്കറ്റ് നിരക്ക് 302 രൂപയും മള്‍ട്ടിപ്ലെക്സുകളിലേത് 472 രൂപയും ആയിരിക്കും.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....