മരംവീണ് തകർന്ന വിറകുപുരയുടെ സമീപം ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

കോട്ടാങ്ങലിൽ മരംവീണ് തകർന്ന വിറകുപുരയുടെ സമീപം ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. മണിമലയിൽ ടാക്സി ഡ്രൈവറായ കോട്ടാങ്ങൽ മേതലപ്പടി ബേബി ജോസഫ് (62) ആണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരുമാസം മുൻപ് കാലിന് പരിക്കേറ്റതിനാൽ ഭാര്യ ജ്യോതി മണിമലയിലെ സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ഫോൺ വിളിച്ചിട്ട് ബേബി എടുക്കാതെ വന്നതോടെ ജ്യോതി കോട്ടാങ്ങൽ വീടിനടുത്തുള്ള ബന്ധുക്കളെ വിവരമറിയിയിച്ചു. സന്ധ്യയോടെ ഇവർവന്ന് അന്വേഷിക്കുമ്പോഴാണ് വീടിന് അടുത്തുള്ള വിറകുപുരയ്ക്ക് മുന്നിൽ മൃതദേഹം കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വീശിയടിച്ച കാറ്റിൽ രണ്ടുമരങ്ങൾ വീണ് ഷെഡ് പൂർണമായി തകർന്നിരുന്നു. മരം ശരീരത്ത് വീണതാണോ അതോ ഷെഡിൽനിന്ന് ഇറങ്ങി ഓടുമ്പോൾ മുഖം അടിച്ച് വീണതാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ അറിയാൻ കഴിയൂവെന്ന് പെരുമ്പെട്ടി പോലീസ് പറഞ്ഞു. ഭാര്യ: ജ്യോതി. മക്കൾ: മെർലിൻ (യുകെ), മിലൻ (ഹൈദരാബാദ്). മൃതദേഹം മല്ലപ്പള്ളി സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. സംസ്കാരം പിന്നീട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....