ശല്യം സഹിക്കാനാകാതെയാണ് ഭർത്താവിന്റെ അച്ഛനെ തല്ലിയതെന്ന് അടൂരിലെ സൗമ്യ

ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് ഭർത്താവിന്റെ അച്ഛനെ തല്ലിയതെന്ന് അടൂരിലെ സൗമ്യ.അടൂരില്‍ കെഎസ്‌ഇബിയില്‍ താത്ക്കാലിക ജോലിക്കാരനായിരുന്ന സിജുവും ഭാര്യ സൗമ്യയും ചേർന്ന് സിജുവിന്റെ പിതാവ് തങ്കപ്പനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെ ഇരുവരെയും അടൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, പിന്നീട് തങ്കപ്പൻ തന്നെയെത്തി ഇരുവരെയും ജാമ്യത്തിലിറക്കി. സംഭവത്തിന് പിന്നാലെ തങ്ങള്‍ക്ക് പുറത്തിറങ്ങൻ കഴിയാത്ത അവസ്ഥയാണെന്ന് യുവതി പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഭർതൃപിതാവില്‍ നിന്നും മർദ്ദനമേല്‍ക്കാറുണ്ടായിരുന്നു എന്നാണ് സൗമ്യ പറയുന്നു. മദ്യപിച്ചെത്തുന്ന തങ്കപ്പൻ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. തൻറെ അമ്മയുടെ മുന്നില്‍വച്ചുപോലും മുടിക്കുത്തിന് പിടിച്ച്‌ ഭർതൃപിതാവ് നിലത്തുകൂടി വലിച്ചിഴച്ചിട്ടുണ്ടെന്നും സൗമ്യ പറയുന്നു. ഒടുവില്‍ സഹികെട്ടപ്പോഴാണ് താൻ തിരിച്ച്‌ പ്രതികരിച്ചതെന്നാണ് സൗമ്യ വ്യക്തമാക്കുന്നത്.

വിഡിയോ പ്രചരിച്ചതിന് പിന്നാലെ മറ്റുള്ളവർക്ക് മുന്നില്‍ താൻ മോശക്കാരിയായി. മദ്യപിച്ചില്ലെങ്കില്‍ അച്ഛൻ സ്നേഹമുള്ളയാളാണെന്നും എന്നാല്‍ ഭർതൃമാതാവിൻറെ പെൻഷൻ ലഭിച്ചുകഴിഞ്ഞാല്‍ അന്ന് മദ്യപിച്ച്‌ വന്ന് പ്രശ്നം ഉണ്ടാക്കുന്നത് സ്ഥിരമാണ്. ഇത്രയും കാലം അച്ഛൻറെ തല്ല് കൊണ്ട് കരയുക മാത്രമാണ് ചെയ്തത്. എന്നാല്‍ അന്ന് അച്ഛൻ ചെയ്ത തെറ്റ് തന്നെ പ്രകോപിതയാക്കിയെന്നും സൗമ്യ പറഞ്ഞു.കഴിഞ്ഞ ഇരുപതാം തീയതിയാണ് മകനും മരുമകളും ചേർന്ന് തങ്കപ്പനെ മർദിച്ചത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....