ഒന്നരക്കോടിയുടെ ഭൂമി തട്ടിപ്പ് കേസ്; മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തരപുരം ജവഹർ നഗറിൽ ഒന്നരക്കോടിയുടെ ഭൂമി തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന അനന്തപുരി മണികണ്ഠനാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിന്റെ സന്തത സഹചാരിയാണ് അനന്തപുരി മണികണ്ഠൻ. പ്രവാസിയായ ഡോറ എന്ന സ്ത്രീയുടെ സ്വത്തുക്കളാണ് കൊല്ലം സ്വദേശിനിയായ മെറിൻ ജേക്കബും വസന്ത എന്ന സ്ത്രീയും ചേർന്ന് തട്ടിയെടുത്തത്. ഡോറയുടെ രൂപസാദൃശ്യമുള്ള മുക്കോല സ്വദേശി വസന്തയെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അനന്തപുരി മണികണ്ഠനിൽ എത്തിയത്. തട്ടിപ്പിനായി ഇവർക്കു വേണ്ട എല്ലാ വ്യാജരേഖകളും എത്തിച്ചു നൽകിയത് മണികണ്ഠനാണ്. പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇന്ന് രാവിലെയാണ് ബാംഗ്ലൂരിൽ നിന്നും ഇയാളെ പിടികൂടിയത്

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....