പള്ളിപ്പുറത്ത് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം; കസ്റ്റഡിയിലുള്ള സെബാസ്റ്ററ്റിൻ്റെ വീട്ടില്‍നിന്ന് നിർണ്ണായക കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്

ചേർത്തല പള്ളിപ്പുറത്ത് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള സെബാസ്റ്ററ്റിൻ്റെ വീട്ടില്‍നിന്ന് നിർണ്ണായക കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്.കണ്ടെത്തിയ അസ്ഥി കഷ്ണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . ജയ്നമ്മയുടെ സഹോദരൻ സാവിയോ, സഹോദരി ആൻസി എന്നിവരുടെ ഡിഎൻഎ സാംപിളുകള്‍ ശേഖരിക്കും. ഡിഎൻഎ ഫലം ലഭിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരികരണം ഉണ്ടാകു. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യൻ 2006 ലെ ബിന്ദു പത്മനാഭൻ തിരോധാന കേസിലെ പ്രതിയാണ്. ഈ കേസ് അന്വേഷിക്കുന്ന സംഘവും കോട്ടയം ക്രൈം ബ്രാഞ്ചില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്.മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് മുന്നോടിയായുള്ള നടപടികള്‍ തുടങ്ങി. ഏറ്റുമാനൂർ സ്വദേശി ജയ്നമ്മയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചത് അടക്കുള്ള നിർണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലുള്ള സ്ഥലമുടമ സെബാസ്റ്റ്യൻ്റെ വീട്ടില്‍ നിന്നും പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയത് കൊലപാതത്തിലേക്ക് വിരല്‍ചുണ്ടുന്നത്. ഈ തെളിവുകള്‍ നിരത്തി അന്വേഷണ സംഘം കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ കുറ്റം സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല.65 കാരനായ ഇയാളുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചോദ്യം ചെയ്യലിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഏറ്റുമാനൂരില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ കാണാതായ ജയ്നമ്മയുടെ ഫോണ്‍ ഇയാള്‍ കൃത്യമായ ഇടവേളകളില്‍ ഓണ്‍ ആക്കിയിരുന്നു. ഏറ്റവും ഒടുവില്‍ ഈരാറ്റുപേട്ടയിലെ കടയില്‍ ഇയാള്‍ മൊബൈല്‍ ചാർജു ചെയ്യാൻ എത്തിയതിൻ്റെ CCTV ദൃശ്യങ്ങളും അന്വേഷണ സംഘത്തിനു കിട്ടി. കൂടാതെ സ്വർണം പണയപ്പെടുത്തിയ രേഖകളും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഒരു വർഷത്തില്‍ താഴെ മാത്രം പഴക്കമുള്ള മൃതദേഹമാണെന്ന് ഫോറൻസിക് കണ്ടെത്തയിട്ടുള്ളത്. അതിനാല്‍ മരിച്ചത് ജയ്നമ്മയാണന്ന നിഗമനത്തിലാണ് പൊലീസ്.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...