അമ്മയുടെ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. അന്തിമ സ്ഥാനാർഥി പട്ടിക ഇന്നറിയാം. ജഗദീഷ് ഇന്നലെ പത്രിക പിൻവലിക്കാനുള്ള അപേക്ഷ നൽകി. രവീന്ദ്രൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശപത്രിക പിൻവലിച്ചേക്കും. ഇവർ പത്രിക പിൻവലിക്കുകയാണെങ്കിൽ ശ്വേതാ മേനോനും ദേവനും തമ്മിലാകും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം.മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ദേവൻ വ്യക്തമാക്കിയിരുന്നു.കുക്കു പരമേശ്വരൻ, രവീന്ദ്രൻ, ബാബുരാജ് എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും.ജയൻ ചേർത്തലയും നവ്യാ നായരും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മത്സരിക്കും.അതേസമയം, ആരോപണ വിധേയർ മത്സരിക്കുന്നതിൽ സംഘടനയ്ക്കുള്ളിൽ തന്നെ അതൃപ്‌തി ഉയരുകയാണ്. ബാബുരാജിനെതിരെ ഒളിഞ്ഞും തെളിഞ്ഞും അംഗങ്ങളിൽ പലരും രംഗത്ത് എത്തിയിരുന്നു. ആഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

Leave a Reply

spot_img

Related articles

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...