സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും.വ്യാഴാഴ്‌ച അർധരാത്രിയോടെയാണ് ട്രോളിങ് നിരോധനം അവസാനിക്കുന്നത്. മത്സ്യബന്ധന ഹാർബറുകളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ കടലിൽ ബോട്ടുകൾ ഇറങ്ങും. ഏതാണ്ട് 4200 ഓളം യന്ത്രവൽകൃത ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമാണ് ഇന്ന് പ്രതീക്ഷയോടെ കടലിൽ ഇറങ്ങുന്നത്. തിങ്കളാഴ്‌ച മുതൽ തന്നെ തൊഴിലാളികൾ ബോട്ടുകളിൽ ഐസ് നിറച്ചും ഇന്ധനങ്ങളും കുടിവെള്ളവും പാചകത്തിനുള്ള സാമഗ്രികളുമെല്ലാം നിറച്ചും വലകയറ്റിയും ഒരുക്കങ്ങൾ നടത്തിവരികയാണ്.പി എസ് റഡാർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അറ്റകുറ്റപ്പണി കഴിഞ്ഞ് ബോട്ടിൽ പിടിപ്പിക്കുകയും ചെയ്‌തു. ട്രോളിങ് നിരോധനം തുടങ്ങിയപ്പോൾ നാട്ടിൽപ്പോയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തി തുടങ്ങി. തുറമുഖങ്ങളിൽ ബോട്ടുകൾ അടുപ്പിക്കാൻ സഹായിക്കുന്ന തൊഴിലാളികൾ, ഐസ് ഫാക്ടറി ജീവനക്കാർ, പലചരക്കുകടകൾ, വലനിർമാണ കമ്പനി ജീവനക്കാർ, മത്സ്യം തരംതിരിക്കുന്ന തൊഴിലാളികൾ, കമ്മിഷൻ ഏജന്റുമാർ, ഡ്രൈവർമാർ, പീലിങ് ഷെഡുകളിലെ തൊഴിലാളികൾ എന്നിങ്ങനെ തീരദേശം മുഴുവൻ ഉണർന്നു.

Leave a Reply

spot_img

Related articles

മാധ്യമം ശമ്പള നിഷേധം: ട്രേഡ്​ യൂണിയൻ നേതാക്കളുടെ സത്യഗ്രഹം നാളെ

കോഴിക്കോട്​: ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്​ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ ​പ്രതിഷേധിച്ച്​ ​ സംയുക്​ത...

ഇടുക്കിയിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു

ഇടുക്കിയിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസിൽ നിന്നും പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു.കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി...

വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും,ചാനലിനുമെതിരെ ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു

വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും,ചാനലിനുമെതിരെ സി.പി.എം. നേതാവ് ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു.ശശിധരൻ കർത്തയുടെ പണം സ്വീകരിച്ചെന്ന വിഷയം സി.പി.എമ്മിനെ...

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി എം.വി. ഗോവിന്ദൻ

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നതെന്നും...