തട്ടുകടയിൽ ഗുണ്ടാ ആക്രമണം; ഉടമയ്ക്കും സഹോദരനും പരിക്ക്

തട്ടുകടയിൽ രാത്രിയിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ കട ഉടമയ്ക്കും സഹോദരനും ഗുരുതരമായി പരിക്കേറ്റു.എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള തട്ടുകടയിലാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിൽ കടയുടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തി (37) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിസംഘം തട്ടുകട പൂർണമായും തകർത്തു. കുളനട, ഉള്ളന്നൂർ, പാണിൽ മേഖലയിലുള്ള സ്ഥിരം ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംശയമുണ്ടെന്ന് പന്തളം പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 10ന് ശ്രീകാന്തിന്റെ ജ്യേഷ്ഠൻ ശ്രീനാഥിൻ്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ സംഘം മൂന്ന് ചായയും മൂന്ന് ഓംലെറ്റും ആവശ്യപ്പെട്ടു. ഇവ നൽകിയപ്പോൾ സംഘം രണ്ടുചായ മാത്രമാണ് ഉപയോഗിച്ചത്. ഒരു ചായയും ഓംലെറ്റും കഴിക്കാതെ സംഘം കഴിച്ചതിന്റെ മാത്രം വില നൽകി പോകാൻ ഒരുങ്ങിയപ്പോൾ ശ്രീനാഥ് മൂന്ന് ചായയുടെയും ഓംലെറ്റിന്റെയും വില തരണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....