പീഡനക്കേസിൽ വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടും

പീഡനക്കേസിൽ പ്രതിയായ റാപ്പർ വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടും.ഇന്ന് തന്നെ ജാമ്യാപേക്ഷ നൽകാനാണ് അഭിഭാഷകന്റെ ശ്രമം. നടപടിക്രമങ്ങൾ പൂർത്തിയായാൽ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും.ജാമ്യാപേക്ഷയിൽ ഹൈക്കോടതി കൊച്ചി സിറ്റി പോലീസിനോട് വിശദീകരണം തേടിയേക്കും. യുവ ഡോക്‌ടറുടെ പരാതിയിൽ വേടനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി തന്നെ പലയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തിൽ നിന്നും വേടൻ പിന്മാറിയെന്നുമാണ് യുവ ഡോക്ടർ മൊഴി നൽകിയത്.പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പോലീസ് കടന്നേക്കും. ഇത് മുൻകൂട്ടി കണ്ടാണ് വേടൻ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്.

Leave a Reply

spot_img

Related articles

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...

മുത്തങ്ങ കേസിൽ ഇന്നു വിധി പറയും

കൽപറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കു കയും ചെയ്ത കേസിൽ ഇന്നു വിധി പറയും.23 വർഷം...

ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...