ഷിബു സോറൻ അന്തരിച്ചു

ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപക നേതാവ് ഷിബു സോറൻ അന്തരിച്ചു. 81 വയസ്സായിരുന്നു.അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.38 വർഷം പാർട്ടിയെ നയിച്ച അദ്ദേഹം മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിട്ടുണ്ട്.ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധ മായ അസുഖത്തെതുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. എട്ട് തവണ ലോക്സഭാംഗമായ ഷിബു സോറന്‍ മൂന്ന് തവണ വീതം കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയായും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1944 ജനുവരി ഒന്നിന് സന്താള്‍ ആദിവാസി കുടുംബത്തില്‍ ജനിച ഷിബു സോറന്‍ 1962-ല്‍ പതിനെട്ടാമത്തെ വയസില്‍ സന്താള്‍ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന സംഘടനയായിരുന്നു ഇത്.1972-ല്‍ ബീഹാറില്‍നിന്നു വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന പുതിയൊരു പാര്‍ട്ടി രൂപികരിച്ചു. 1977-ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഷിബു സോറന്‍ ആ വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ധുംക മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പിന്നീട് എട്ട് തവണ ലോക്‌സഭാംഗമായും മൂന്ന് തവണ വീതം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയുമായി. മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തില്‍ കൂടുതല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നില്ല. കൊലപാതക കേസുകളില്‍ വിചാരണ നേരിട്ട ശേഷം വിധി വന്നതിനെ തുടര്‍ന്ന് മൂന്ന് തവണയും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2020 മുതല്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. നിലവില്‍ ഇദ്ദേഹത്തിന്റെ മകന്‍ ഹേമന്ത് സോറനാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി.

Leave a Reply

spot_img

Related articles

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...

പരീക്ഷാ രംഗത്ത് സമഗ്ര പരിഷ്കാരം: പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പ്രവേശന, മത്സര പരീക്ഷാ രീതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടാസ്ക് ഫോഴ്സിന് രൂപം...