കനത്ത മഴയ്ക്കിടെ തൃശൂരിൽ റോഡ് ടാറിംഗ്

തൃശൂരിൽ കനത്ത മഴയ്ക്കിടെ റോഡ് ടാറിംഗ്. കോർപ്പറേഷൻ പരിധിയിലുള്ള മാരാർ റോഡിലാണ് കനത്ത മഴയ്ക്കിടെ ടാറിംഗ് തുടങ്ങിയത്. ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ്. നാട്ടുകാരെത്തി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതോടെയാണ് ടാറിടൽ നിർത്തിവയ്ക്കാൻ മേയർ എംകെ വർഗീസ് നിർദേശം നൽകിയത്.കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിലായിരുന്നിട്ടും ടാറിടാൻ ആരുമെത്തിയിരുന്നില്ല. ഇന്ന് പെരുമഴ തുടരുന്നതിനിടെയാണ് ടാറിടാനെത്തിയത്. നാട്ടുകാർ തൊഴിലാളികളോട് ദേഷ്യത്തിൽ സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വർഷം ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ മഴയാണ് ഇന്നുണ്ടായത്. റോഡിലൂടെ വെളം കുത്തിയൊലിക്കുന്നതിനിടെയാണ് ടാറിടുന്നത്. തൃശൂർ കോർപ്പറേഷനെതിരെ ശക്തമായ ഭാഷയിലാണ് നാട്ടുകാർ പ്രതികരിച്ചത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....