അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവം; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന നിർദേശം തള്ളി സ്കൂൾ മാനേജ്മെന്‍റ്

പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം തള്ളി സ്കൂൾ മാനേജ്മെന്‍റ്.വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ശമ്പള ആനുകൂല്യങ്ങൾ വൈകിപ്പിച്ചതെന്ന് രേഖകൾ പുറത്തുവിട്ട് സ്കൂൾ മാനേജർ വാദിക്കുന്നു.വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജർ വ്യക്തമാക്കി.

മരിച്ച ഷിജോ വി ടിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നാറാണമൂഴിയിലെ വീട്ടുവളപ്പിൽ നടക്കും. എയ്ഡഡ് സ്കൂൾ അധ്യാപികയായ ലേഖ രവീന്ദ്രന് 14 വർഷത്തെ ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകാനായിരുന്നു ഹൈക്കോടതി വിധി.കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ വന്ന വിധിയിൽ രണ്ട് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ 2025 ജനുവരി അവസാനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ഉത്തരവ് ഇറങ്ങിയത്.അതിനു ശേഷം അടിസ്ഥാന ശമ്പളം മാത്രം ആറു മാസത്തേക്ക് നൽകി.കുടിശ്ശിക കൂടി ലഭിക്കമെങ്കിൽ ഡിഇ ഓഫീസിൽ നിന്ന് ഒതന്‍റിഫിക്കേഷൻ നൽകണമായിരുന്നു.പലവട്ടം കത്ത് നൽകിയിട്ടും നടപടി വൈകിപ്പിച്ചെന്ന് സ്കൂൾ മാനേജർ പറയുന്നു.ഈ ആവശ്യം ഉന്നയിച്ച് അധ്യാപികയുടെ ഭർത്താവ് ഷിജോയും അച്ഛൻ ത്യാഗരാജനും ഡിഇ ഓഫീസ് കയറി ഇറങ്ങി.ഒടുവിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഒതറ്റിഫിക്കേഷൻ നൽകിയത്.

ശമ്പള ആനുകൂല്യങ്ങൾ വൈകിയതിൽ മനംനൊന്ത് ഷിജോ ജീവനൊടുക്കിയതിന്‍റെ അടുത്ത ദിവസം നാറാണംമൂഴി സെന്‍റ് ജോസഫ്സ് സ്കൂൾ പ്രഥമ അധ്യാപികയെ സമ്മർദ്ദപ്പെടുത്തി പുതിയൊരു കത്ത് ഡിഡി വാങ്ങിയെന്ന് മാനേജർ പറയുന്നു.ഒതറ്റിഫിക്കേഷൻ നടപടി വൈകിയ വീഴ്ചയെല്ലാം എച്ച്.എമ്മിന്‍റെ മേൽ കെട്ടിവെയ്ക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും കത്ത് പുറത്തുവിട്ട് മാനേജർ വാദിക്കുന്നു.പത്തനംതിട്ട ഡി.ഇ. ഓഫീസിലെ സൂപ്രണ്ട് അടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവിനൊപ്പം പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജിമെന്‍റിനും പൊതുവിദ്യാഭ്യാസ ഢയറക്ടർ ശുപാർശ നൽകിയിരുന്നു.എന്നാൽ ഈ ആവശ്യം ഇന്നലെ ചേർന്ന സെന്‍റ് ജോസഫ്സ് സ്കൂൾ മാനേജ്മെന്‍റ് തള്ളി.പ്രഥമ അധ്യാപികയായ അ‍ഞ്ജു അടുത്തിടെ മാത്രമാണ് ആ തസ്തികയിലെത്തിയത്.ശമ്പള കുടിശ്ശിക രേഖകൾക്ക് അംഗീകാരം നൽകാതെ വൈകിപ്പിച്ചത് ഡിഇ ഓഫീസിലെ ഉദ്യോഗസ്ഥരാണ്.നിമയപരമായി നീങ്ങി പ്രഥമ അധ്യാപികയ്ക്ക് സംരക്ഷണം തീർക്കാനാണ് മാനേജ്മെന്‍റ് തീരുമാനം.ഡിഇ ഓഫീസ് ഉദ്യോ​ഗസ്ഥർക്കെതിരെ മരിച്ച ഷിജോയുടെ കുടുംബം വീണ്ടും ഹൈക്കോടതിയിൽ പോകുന്നുണ്ട്.

അതിൽ കക്ഷി ചേർന്ന് പ്രഥമ അധ്യാപികയുടെ നിരപരാധിത്വം തെളിയിക്കാനാണ് ആലോചന.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....