ഡോ.ഹാരിസ് ഹസന്റെ ഓഫീസ് മുറിയില്‍ നിന്ന് കണ്ടെത്തിയ ബില്‍ നെഫ്രോസ്‌കോപ്പുകളുടെ ഡെലിവറി ചലാന്‍

ഡോ.ഹാരിസിന്റെ വിശദീകരണം ശരിവച്ച്‌, ഉപകരണം കേടായത് പരിഹരിക്കാന്‍ ഏല്‍പ്പിച്ച എറണാകുളത്തെ ക്യാപ്സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന്‍ മാനേജിംഗ് പാര്‍ട്‌നര്‍ സുനില്‍ കുമാര്‍ വാസുദേവാണ് ഇക്കാര്യം അറിയിച്ചത്.ചലാനില്‍ നെഫ്രോസ്‌കോപ്പിന് പകരം മോസിലോസ്‌കോപ്പ് എന്ന് രേഖപ്പെടുത്തിയത് സര്‍വീസ് എഞ്ചിനീയറുടെ വീഴ്ചയാണെന്നും സുനില്‍ കുമാര്‍ വാസുദേവ് പറഞ്ഞു.ബോക്‌സില്‍ ഉണ്ടായിരുന്നത് മൂന്ന് നെഫ്രോസ്‌കോപ്പുകളായിരുന്നു.കാണാതെപോയ മോര്‍സിലോസ്‌കോപ്പ് ആഗസ്റ്റ് രണ്ടാം തീയതി വാങ്ങിയ രീതിയില്‍ ഒരു ബില്‍ പരിശോധനയില്‍ കണ്ടുവെന്നതായിരുന്നു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ വാദം.എന്നാല്‍ തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് കേടുപാട് പരിഹരിക്കാന്‍ കൊണ്ടുപോയ നെഫ്രോസ്‌കോപ്പാണെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് വെളിപ്പെടുത്തിയിരുന്നു. തന്റെ മുറിയില്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ കയറുന്നത് രഹസ്യമായല്ലെന്നും സിസിടിവി ആരോപണം തള്ളി ഹാരിസ് പറഞ്ഞു.അറ്റകുറ്റപ്പണിക്ക് എറണാകുളത്തേക്ക് അയച്ച ഉപകരണം നന്നാക്കാനുളള പണമില്ലാത്തതിനാല്‍ മടക്കി അയച്ചതാണെന്നും മെഡിക്കല്‍ കോളേജ് അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡോ .ഹാരിസ് പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോള്‍ സ്ഥിരീകരണമായത്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...