പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക വെബ്സൈറ്റിൽ നിന്നു നീക്കം ചെയ്തുവെന്ന ആരോപണം നിഷേധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടിക പിൻവലിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും എല്ലാ വോട്ടർ പട്ടികകളും പൊതുജനങ്ങൾക്കു ലഭ്യമാകുമെന്നും കമ്മീഷൻ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോറി’ (വോട്ട് മോഷ്ടിക്കൽ) ആരോപണങ്ങൾക്കു പിന്നാലെയാണു സമൂഹമാധ്യമങ്ങളിൽ വോട്ടർ പട്ടിക നീക്കം ചെയ്തുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപിച്ചത്.വെബ്സൈറ്റ് തകരാറിലായെന്നും വോട്ടർ ഡേറ്റ ഇല്ലാതാക്കിയെന്നുമുള്ള വാദങ്ങളും കമ്മീഷൻ തള്ളി. വോട്ടർ പട്ടിക പൊതുജനങ്ങൾക്കു സൈറ്റിലൂടെ പരിശോധിക്കാവുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വെബ്സൈറ്റിൽനിന്ന് വോട്ടർപട്ടിക ഒറ്റരാത്രികൊണ്ടു നീക്കം ചെയ്തുവെന്ന് അവകാശപ്പെടുന്ന എക്സ് അക്കൗണ്ട് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർപട്ടിക https://voters.eci.gov.in/download-eroll എന്ന സൈറ്റിലൂടെ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...