സാഹസം വീഡിയോ സോംഗ് പുറത്തു വിട്ടു

യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന ഗാനവുമായി എത്തി തരംഗം സൃഷ്ടിച്ച സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തിറങ്ങി. ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രമോഷൻ കണ്ടൻ്റാണ് ഈ ഗാനം.ബിബിൻ അശോകൻ്റെ ഈണത്തിൽ സൂരജ് സന്തോഷും, ചിൻമയിയും പാടിയ നറു തിങ്കൾ പൂവേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് സൗഹൃദങ്ങളുടേയും ബന്ധങ്ങളുടേയും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ഈ ഗാന പശ്ചാത്തലം.ഈ ഗാനത്തിൽ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം സാന്നിദ്ധ്യവും വ്യക്തമാക്കുന്നുണ്ട്.ഹ്യൂമർ അക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഇങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ടന്ന് കാട്ടിത്തരുന്നതാണ് ഈ ഗാനം ’21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻ സ്പിൻ്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നു.: നരേൻ, ബാബു ആൻ്റണി, അൽത്താഫ് സലിം, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം,, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ. ആൻസലിം, എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.: : തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.ഗാനങ്ങൾ – വിനായക് ശശികുമാർ -വൈശാഖ് സുഗുണൻഛായാഗ്രഹണം – ആൽബി.എഡിറ്റിംഗ് -കിരൺ ദാസ്.കലാസംവിധാനം – സുനിൽ കുമാരൻമേക്കപ്പ് – സുധി കട്ടപ്പനകോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ.നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.ഡിസൈൻ – യെല്ലോ ടൂത്ത്.ആക്ഷൻ ഫീനിക്സ് പ്രഭു ‘എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...