നവീൻ ബാബുവിന്റെ മരണം; കുടുംബം നൽകിയ പുനരന്വേഷണ ഹർജിയെ എതിർത്ത് പ്രതിഭാഗം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം നൽകിയ പുനരന്വേഷണ ഹർജിയെ എതിർത്ത് പ്രതിഭാഗം.പുനരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കില്ലെന്ന് പി.പി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേസിൽ എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചതാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുടുംബം ഹർജി നൽകിയത്. ഹർജി ഈ മാസം 23ന് വീണ്ടും പരിഗണിക്കും. പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കുടുംബം പുനരന്വേഷണം എന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്. കേസ് അനന്തമായി നീട്ടികൊണ്ടുപോകാൻ നൽകിയ ഹർജിയാണിതെന്ന് പി.പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ പറഞ്ഞു.
ഹർജിയിലെ വാദങ്ങൾ നിലനിൽക്കില്ലെന്നും ഹൈക്കോടതിയും, സുപ്രിംകോടതിയും തള്ളിയ വാദങ്ങളാണ് വീണ്ടും ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള നിരവധി പഴുതുകൾ ഉണ്ടെന്നും നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള മനപ്പൂർവമായ ശ്രമം നടത്തി എന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെ രക്ഷപ്പെടുത്താൻ സാക്ഷികളെ കൃത്രിമമായി ഉണ്ടാക്കിയെന്നും ഫോൺ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും ഹർജിയിൽ ആരോപണമുണ്ട്.

Leave a Reply

spot_img

Related articles

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് ബജറ്റ്

പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാൻ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ത്രൈമാസ...

കോട്ടയത്തെ ആകാശ പാത യാഥാർത്ഥ്യമാക്കും; റബ്ബറിൻ്റെ താങ്ങുവില 250 ആക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 'പുതുയുഗ കേരളം' ലക്ഷ്യമിട്ടുള്ള ബജറ്റിൽ, കോട്ടയം ജില്ലക്ക് നേരിട്ടുള്ള വലിയ പദ്ധതി പ്രഖ്യാപനങ്ങളില്ല.കഴിഞ്ഞ 10 വർഷമായി വിമർശനങ്ങൾക്ക് വിധേയമായി റൗണ്ടാന...

മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങൾ

2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടര്‍ന്ന് ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ...

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും....