പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി മുതിർന്ന നേതാക്കള്‍ പങ്കെടുക്കും. എൻ.ഡി.എ പാർലമെന്ററി യോഗം 19ന് ചേരും. പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.

