വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് ബിഹാറിലെ സസാറാമില്‍ ആരംഭിക്കും

12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ 1,300 കിലോമീറ്റര്‍ പിന്നിടാനാണ് തീരുമാനം. യാത്രയുടെ സമാപനം സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ വന്‍ റാലിയോടെയായിരിക്കും.രാഹുല്‍ ഗാന്ധിക്കൊപ്പം ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പങ്കെടുക്കുന്ന യാത്രയുടെ തുടക്ക ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക വാര്‍ത്താസമ്മേളനവും നടക്കാനിരിക്കുകയാണ്. വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം നിര്‍ണായകമാകുമെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ആകാംക്ഷയുണര്‍ത്തുന്നു.ഈ മാസം 7-നാണ് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ത്തിയത്.ഇതേസമയം, ഇന്ന് മൂന്ന് മണിക്ക് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്. രാഹുലിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടി ഇതിലുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്ന ചോദ്യം.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...