കോട്ടയത്ത് ആശാ വർക്കർമാരുടെ സമരത്തിൻ്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കുന്നതിനിടെ സമരപന്തൽ പൊളിക്കാൻ നീക്കം

പോലീസിന്റേത് പ്രകോപനപരമായ നടപടി എന്നാരോപിച്ച് എം.എൽ.എ പ്രതിഷേധിച്ചതോടെ പിന്മാറ്റം.ആശാപ്രവർത്തകരോടുള്ള സർക്കാരിൻ്റെ നിഷേധാത്മക നടപടികൾക്കെതിരെ നടത്തിവരുന്ന ആയിരം പ്രതിഷേധങ്ങളുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നടന്ന ജില്ലാതല ഉദ്ഘാടന വേളയിലാണ് സംഭവം.പോലീസ് സമരപ്പന്തൽ പൊളിച്ച് നീക്കാനായി എത്തിയതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടന പ്രസംഗം നിർത്തി.പന്തൽ പൊളിക്കാൻ ഓർഡർ ഉണ്ടോ എന്നും, ആശാ പ്രവർത്തകരായതുകൊണ്ടാണോ പോലീസിന്റെ കിരാത നടപടി എന്ന് ആരാഞ്ഞു.പന്തൽ പൊളിക്കാൻ അനുവദിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ഇവർ പിന്മാറുകയായിരുന്നു.തൊഴിലാളി സമരങ്ങളുടെ പേരിൽ അധികാരത്തിൽ ഇരിക്കുന്ന സി.പിഎം സർക്കാരാണ് സ്ത്രീ തൊഴിലാളികളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും എംഎൽഎ പ്രസംഗത്തിൽ പറഞ്ഞു.എന്നാൽ കളക്ടറേറ്റിനു മുമ്പിൽ പന്തൽ കെട്ടിയുള്ള സമരത്തിന് കോടതി വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് പന്തൽ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ടത്. എംഎൽഎ ഉദ്ഘാടനത്തിനായി എത്തുന്നതിന് മുമ്പ് തന്നെ പന്തലിൻ്റെ തകിട് ഷീറ്റുകൾ ഇവർ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നാലെ ഉദ്ഘാടനത്തിനായി എംഎൽഎ എത്തിയ ശേഷമാണ് അദ്ദേഹത്തിൻ്റെ ഇടപെടൽ ഉണ്ടായത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....