ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവിൽ തിരുത്തൽ വരുത്താൻ നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി.

2025 ആഗസ്റ്റ് 14 നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയത്. ക്ലറിക്കൽ ജോലി കൂടി ചെയ്യണം എന്നത് അടക്കം പറയുന്ന ചില കാര്യങ്ങളിൽ അധ്യാപകർക്ക് പരാതി ഉണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് തിരുത്തൽ വരുത്താൻ നിർദേശം നൽകിയതെന്ന് മന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം…ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരെയും അധ്യാപകരെയും സംബന്ധിച്ച് 2025 ആഗസ്റ്റ് 14 ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സംബന്ധിച്ച വിവാദം ശ്രദ്ധയിൽപ്പെട്ടു. ക്ളറിക്കൽ ജോലി കൂടി ചെയ്യണം എന്നത് അടക്കം ഇതിൽ പറയുന്ന ചില കാര്യങ്ങളിൽ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും പരാതി ഉണ്ടെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ നിർദേശം നൽകി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...