എഡിജിപി എം ആർ അജിത് കുമാറിനോടുള്ള സിപിഐ നിലപാടിൽ മാറ്റമില്ല; ബിനോയ് വിശ്വം

എഡിജിപി എം ആർ അജിത് കുമാറിനോടുള്ള സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.ആശ്വാസ്യ മല്ലാത്ത ചില നടപടികൾ അജിത് കുമാറിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായി തുടർച്ചയായി ആർഎസ്എസ് നേതാക്കളെ അദ്ദേഹം കണ്ടു .തൃശൂർ പൂരം തൃശൂരിന്‍റെ ദേശീയ ഉത്സവമാണ്. അത് അലങ്കോലമാക്കുന്നത് തടയാൻ ആയില്ല.ചുമതലയിൽ ഉള്ള മന്ത്രി പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല, IPS ഉദ്യോഗസ്ഥൻ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളൊന്നും പാലിച്ചില്ല, കടമകളോട് കൂറു കാണിച്ചില്ല. ഉദ്യോഗസ്ഥർ പാലിക്കേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ട്.അത് എഡിജിപി എം ആർ അജിത് കുമാര്‍ പാലിച്ചിട്ടില്ല.

സർക്കാർ തീരുമാനം എടുക്കുമ്പോൾ സിപിഐയുമായി ആലോചിക്കേണ്ടി വരും അല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. സിപിഐ നിലപാട് പറയും. ഇത്തരം വിഷയങ്ങൾ സർക്കാരിന്‍റെ നയമായി വരുമ്പോൾ സിപിഐ യോട് ആലോചിക്കേണ്ടി വരും ആലോചിച്ചേ പോകാൻ പറ്റു .സിപിഐയെ ഒഴിവാക്കികൊണ്ട് പോകാൻ LDF ന് കഴിയില്ല ആ ഘട്ടം വരുമ്പോൾ സിപിഐ ക്ക് നിലപാട് ഉണ്ടെന്ന കാര്യം സിപിഐ പറഞ്ഞിരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...