തിരുമല വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിനായി 121 കിലോഗ്രാം സ്വര്‍ണം ദാനം ചെയ്ത് ഭക്തന്‍.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.തന്റെ സംരംഭക വിജയത്തിനുള്ള നന്ദി സൂചകമായി ഏകദേശം 140 കോടി രൂപ വിലമതിക്കുന്ന 121 കിലോഗ്രാം സ്വര്‍ണം ദാനം ചെയ്യാന്‍ ഭഗവാന്‍ വെങ്കിടേശ്വര സ്വാമിയുടെ ഒരു ഭക്തന്‍ മുന്നോട്ട് വന്നതായി നായിഡു പറഞ്ഞു.’ആ ഭക്തന്‍ ഒരു കമ്ബനി സ്ഥാപിക്കാന്‍ ആഗ്രഹിച്ചു, അത് സ്ഥാപിച്ചു, വിജയിച്ചു. തനിക്ക് ലഭിച്ച പ്രതിഫലം ആ ഭക്തന്‍ ദേവന് തിരികെ നല്‍കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ അദ്ദേഹം 121 കിലോ സ്വര്‍ണ്ണം വെങ്കിടേശ്വര സ്വാമിക്ക് നല്‍കുന്നു,’ മംഗളഗിരിയില്‍ ‘ദാരിദ്ര്യ നിര്‍മാര്‍ജന’ പരിപാടി പി 4 നെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ആരാണ് ആ ഭക്തന്‍ എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.തന്റെ കമ്ബനിയുടെ 60 ശതമാനം ഓഹരികള്‍ വിറ്റ് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ ഏകദേശം 6,000 കോടി മുതല്‍ 7,000 കോടി രൂപ വരെ അദ്ദേഹം സമ്ബാദിച്ചതായി നായിഡു പറഞ്ഞു

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...