ടയർ കമ്പനികൾ റബ്ബർ വാങ്ങാതാത്തോടെ 27 ദിവസത്തിനിടെ 25 രൂപ കുറഞ്ഞ് റബ്ബർ വിപണി

ടയർ കമ്പനികൾ റബ്ബർ വാങ്ങാതാത്തോടെ 27 ദിവസത്തിനിടെ 25 രൂപ വില കുറഞ്ഞ് റബ്ബർ വിപണി.ജൂലായ് 22-ന് കോട്ടയത്ത് ആർഎസ്എസ് നാലിന് 215 രൂപ വരെ വ്യാപാരം നടന്നിടത്ത് ഓഗസ്റ്റ് 18-ന് വില 190 രൂപയായി. ഇടവിട്ടുള്ള ശക്തമായ മഴ കേരളത്തിൽ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. മഴമറ ഇട്ടവർക്കുപോലും, രാത്രി മുഴുവൻ തുടരുന്ന മഴയിൽ പ്രതീക്ഷ നഷ്ട‌മായി. ഓണത്തോടെ മെച്ചമായ വിലയിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ ഉണ്ടായാലേ ടാപ്പിങ്ങും ഉഷാറാകൂ. പക്ഷേ, പകരച്ചുങ്ക വിഷയത്തിൽ എന്തു മാറ്റം എന്നത് നോക്കുകയാണ് ടയർ കമ്പനികൾ. അന്താരാഷ്ട്ര വിപണിയിലും വീഴ്ച തുടരുകയാണ്

ആർഎസ്എസ് നാലിന് ബാങ്കോക്ക് വില 185.96 രൂപയാണ്. മറ്റ് വിപണികളിലും സമാനമായ പ്രവണത കാണിച്ചു. ഇന്ത്യൻവില മെച്ചപ്പെട്ട നിലയിൽ രേഖപ്പെടുത്തുന്ന റബ്ബർബോർഡിൻ്റെ പട്ടികയിലും ചുവപ്പ് കലർന്നു. ആർഎസ്എസ് നാലിന് 198 രൂപയാണ് അവർ രേഖപ്പെടുത്തിയ വില. വിലയിടിക്കാൻ ലക്ഷ്യമിട്ട് ചൈനീസ് ഏജൻസികൾ വിപണി വിട്ടു എന്നാണ് തായ് കർഷകർ ആരോപിക്കുന്നത്. കച്ചവട സാധ്യതകളുടെ മാറ്റംമറിച്ചിൽ കാരണം ചൈനീസ് ഉത്പാദനമേഖല ജാഗ്രത പുലർത്തുന്നതിൻ്റെ ഭാഗമാണ് അവരുടെ വിട്ടുനിൽക്കലെന്നാണ് ഔദ്യോഗിക വിശദീകരണം.

വിലക്കുറവിൽ അന്താരാഷ്ട്ര വിപണിയിൽനിന്ന് ഇന്ത്യൻ ടയർ കമ്പനികൾ വളരെ കൂടുതൽ ചരക്കെടുക്കുന്നില്ലെന്നാണ് അവർ പറയുന്നത്. പക്ഷേ, കർഷകർ അത് വിശ്വസിക്കുന്നില്ല. കമ്പനികൾ ശേഖരം സജ്ജമാക്കി തദ്ദേശീയ വില ഉയരുമ്പോൾ ഇത് പുറത്തെടുത്ത് ഇന്ത്യൻ റബ്ബർ നിയന്ത്രിച്ച് വാങ്ങുക എന്ന പഴയരീതി തുടരുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....