ഇന്ന് നാല് മണിക്ക് പാർലമെൻ്റിലെ സെൻ്ർ ഹാളിൽ ഇന്ത്യ സഖ്യ പാർട്ടികളുടെ യോഗം ചേരും. സുപ്രീംകോടതി മുൻ ജഡ്ജി സുദർശൻ റെഡ്ഡിയാണ് ഇന്ത്യൻ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്നും ആശയപരമായ പോരാട്ടമാണ് ഇന്ത്യ സഖ്യത്തിന്റേതൊന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. സുദർശൻ റെഡ്ഡി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.

