യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉപദേശിച്ച് രാഹുല്‍ ഈശ്വർ

രാഹുലിനെതിരായ ആരോപണത്തില്‍ തെളിവുകള്‍ എവിടെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. എതിർ പക്ഷത്ത് നില്‍ക്കുമ്ബോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍ എന്നും അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ പറയുന്നു.’30 സെക്കന്‍ഡ് ഉള്ള ഓഡിയോ ക്ലിപ്പ് 10 പ്രാവശ്യം പ്ലേ ചെയ്താല്‍ വലിയൊരു ഓഡിയോ ക്ലിപ്പ് ആകില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതില്‍ വീഴുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കാരണം അദ്ദേഹം ഈ സമ്മർദ്ധം താങ്ങില്ല. എതിർപക്ഷത്ത് നില്‍ക്കുന്നവ ആണെങ്കിലും സ്നേഹത്തോടെയും ബഹുമാനത്തോടെയും രാഹുല്‍ മാങ്കൂട്ടത്തിനോട് എനിക്ക് പറയാനുള്ളത് എടാ മണ്ടാ.. തിരിച്ചടിക്കടാ.. ഇല്ലെങ്കില്‍ നിന്നെ ചവിട്ടി തേച്ച്‌ ഇവന്മാർ കൊണ്ടുപോകും. നിന്റെ കൂടെ നിക്കുന്നവമാരും നാട്ടുകാരും അതില്‍ ഉണ്ടാകും. അവർക്ക് തെളിവ് ഒന്നും ഒരു വിഷയം അല്ല’ – രാഹുല്‍ ഈശ്വർ പറയുന്നു.രാഹുല്‍ മാങ്കുത്തിലിനെതിരെ തെളിവ് എന്ന് പറഞ്ഞു കൊടുക്കുന്ന സാധനം എന്താണെന്നഅറിയാമോ? അത് നിങ്ങള്‍ കണ്ടിരിക്കണം. രാഹുല്‍ മാൻകൂട്ടത്തിലിന് 35 വയസ്സേ ഉള്ളൂ. ഇതുപോലെ പ്രതിഭയും കഴിവുമുള്ള നീ അടുത്ത അമ്ബതോ അറുപതോ വർഷം ഈ നാട്ടില്‍ നില്‍ക്കാനുള്ളതാണ്. നിന്റെ രാഷ്ട്രീയ ജീവിതം ഇവന്മാർ തീർക്കും. നീ ഒരുപക്ഷേ നാളെ മന്ത്രിയോ മുഖ്യമന്ത്രിയോ ആയി മാറേണ്ടതാണ്. രാഹുല്‍ മാങ്കൂട്ടത്തിനോട് ശക്തമായ എതിർപ്പുള്ളപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍.ഇത്തരം കള്ള തെളിവുകള്‍ വെച്ച്‌ നിന്നെ കുടുക്കാന്‍ നോക്കുമ്ബോള്‍ നീ തിരിച്ചടിച്ച്‌ വാ തുറന്നില്ലെങ്കില്‍ നിന്നെ അവർ ഇല്ലാതാക്കും എന്ന് മനസ്സിലാക്ക്. നിന്നെയല്ല ഇതുപോലെ എത്ര പേരെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ട്. ദിലീപിനെ, സിദ്ധിക്കിനെ എത്ര പേരെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ട്. നട്ടെല്ലോടുകൂടി നിവിൻ പോളിയും വിജയബാബുവും തിരിച്ചടിച്ചുതുകൊണ്ടാണ് അവർ ഇവിടെ നിന്നത്. എന്ത് കോപ്പിലെ തെളിവാണ് ഇവിടെ ഉള്ളത് – എന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിന് മാത്രം തെറ്റ് പറ്റി എന്ന് എങ്ങനെ പറയാനാകും. അദ്ദേഹവും ഒരു പെണ്‍കുട്ടിയും തമ്മില്‍ ഇവിടെ ശാരീരിക ബന്ധം ഉണ്ടായി. അതായത് പരസ്പര സമ്മതത്തോടുകൂടി ചെയ്ത ഒരു കാര്യം പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മാത്രം കുറ്റമായി കാണിച്ച്‌ അയാളുടെ രാഷ്ട്രീയ ജീവിതം തകർക്കുന്നതിലേക്ക് എത്തിക്കുകയാണ്. ഇവിടെ അദ്ദേഹം ചെയ്ത ക്രിമിനല്‍ ആക്ടിവിറ്റി എന്താണെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...