രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും. പോരാട്ടത്തിന് തിരിച്ചടിയല്ലെന്നും യുഡിഎഫ് എല്ലാം മറികടക്കുമെന്നും പി കെ ഫിറോസ് പറഞ്ഞു. ഞെട്ടിപ്പിക്കുന്ന തരത്തിലുളള തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം കൂടി രാജി വെക്കണമെന്ന നിലപാടെടുത്തത്. കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിൽ ഒന്നും ഇല്ലാത്ത വിധം വലിയ പിന്തുണയാണ് ഇതിന് ലഭിച്ചത് മുതിർന്ന നേതാക്കളും എം.എൽ.എമാരും എല്ലാം നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. എന്നാൽ രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോഴും രാഹുലിൻ്റെ നിലപാട് അനുകൂലമല്ല. തനിക്ക് പറയാനുളളത് കൂടി കേട്ടശേഷമേ തീരുമാനം എടുക്കാൻ പാടുളളു എന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചിട്ടുളളത്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....