പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകനും എതിരായ പീഡന പരാതിക്ക് പിന്നില്‍ ബന്ധു

തൃശ്ശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകൻ ടി.എ.അരുണിനും എതിരായ പീഡന പരാതിക്ക് പിന്നില്‍ ബന്ധു. വ്യാജ പരാതി എന്ന് വ്യക്തമായതോടെ തന്ത്രിയുടെ സഹോദരന്റെ മകൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബാനസവാടി പൊലീസ് കേസെടുത്തു. സംഭവത്തില്‍ അഞ്ചുപേ‍ർ അറസ്റ്റിലായിട്ടുണ്ട്. പ്രവീണിനെ പിടികൂടാൻ കർണാടക പൊലീസ് ഉടൻ നാട്ടിലേക്ക് തിരിക്കും.

പൂജയുടെ പേരില്‍ വിഡിയോ കോള്‍ വഴി നഗ്നത പ്രദർശിപ്പിക്കാൻ നിർബന്ധിതയാക്കി എന്നും പിന്നീട് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നമുള്ള ബെംഗളൂരു സ്വദേശിനിയുടെ പരാതിയാണ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്. പരാതി അന്വേഷിച്ച ബാനസവാടി പൊലീസ് കോടികളുടെ പണമിടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നുവെന്ന് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ അഞ്ചുപേരെ ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലെ മസാജ് പാർല‍ർ ജീവനക്കാരി രത്ന, ഇവരുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോൻ, സഹായി സജിത്ത്, ആലം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്ത്രി ഉണ്ണി ദാമോദരന്റെ സഹോദര പുത്രൻ കെവി പ്രവീണിനെ പൊലീസ് ഒന്നാം പ്രതിയാക്കിയിട്ടുണ്ട്. തൃശ്ശൂർ‍ സ്വദേശിയായ പ്രവീണിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം കേരളത്തിലേക്ക് തിരിക്കും.

പെരിങ്ങോട്ടുകരയില്‍ ദേവസ്ഥാനത്തിന് സമീപത്തെ മുറിയില്‍ വച്ച്‌ അരുണ്‍ ബലാത്സംഗം ചെയ്തെന്ന് കാട്ടി രത്നയാണ് ബെംഗളൂരു പൊലീസിനെ സമീപിച്ചത്. പിന്നാലെ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ നിന്നൊഴിവാക്കാൻ രണ്ടുകോടി രൂപ കേസെടുത്ത ബെലന്തൂർ പൊലീസ് ആവശ്യപ്പെട്ടതോടെ തന്ത്രിയുടെ കുടുംബം കർണാടക ആഭ്യന്തര മന്ത്രി ജി.പരിമേശ്വരയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതോടെ അന്വേഷണം ബാനസവാടി എസിപിക്ക് കൈമാറിയത് വഴിത്തിരിവായി.അരുണിന് ജാമ്യം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പരാതിക്കാർ തന്നെ കുടുങ്ങിയത്. ഹണി ട്രാപ്പില്‍ കുടുക്കാൻ 20 ലക്ഷം രൂപയാണ് രത്നയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....