കൊല്ലം മെഡിക്കല്‍ കോളേജിലെ 10 പദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 10 വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 2 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ലക്ഷ്യ ലേബര്‍ റൂം, എച്ച്.ഡി.എസ്. പേ വാര്‍ഡ്, എച്ച്.ഡി.എസ്. പേയിംഗ് ഫാര്‍മസി, വയോജന ക്ലിനിക് & മോഡല്‍ പാലിയേറ്റീവ് കെയര്‍ ഡിവിഷന്‍, ഫ്‌ളൂറോസ്‌കോപ്പി, ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, ബോധിക അക്കാഡമിക് പാര്‍ക്ക് & പബ്ലിക് ലൈബ്രറി, സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍, ചിറക് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് ആസ്‌ട്രേ ടര്‍ഫ് തുടങ്ങിയ 4 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്. ജി.എസ്. ജയലാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥി ആയിരിക്കും.

ഗര്‍ഭിണികള്‍ക്ക് പ്രസവ സമയത്തും ശേഷവും മികച്ച ഗുണനിലവാരമുള്ള പരിചരണം ഉറപ്പ് വരുത്തുന്നതിനായാണ് 1.39 കോടി രൂപ ചിലവഴിച്ച് ഗൈനക് ബ്ലോക്കും ലക്ഷ്യ നിലവാരത്തില്‍ ഓപ്പറേഷന്‍ തീയറ്ററും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കിയത്. 40 ലക്ഷം രൂപ ചിലവഴിച്ചാണ് എച്ച്.ഡി.എസ്. പേ വാര്‍ഡുകള്‍ സജ്ജമാക്കിയത്. 23 റൂമുകള്‍ ആണ് സജ്ജമാക്കുന്നത്. അതില്‍ 5 എ.സി. റൂമുകളും ഉള്‍പ്പെടും. 45 ലക്ഷം രൂപ ചിലവഴിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.എസ് പേയിങ് ഫാര്‍മസി സജ്ജമാക്കി. ഏറ്റവും വില കുറവില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

40 ലക്ഷം രൂപ ചിലവില്‍ ഡയ്‌നോഗസ്റ്റിക് ബ്ലോക്കില്‍ ജെറിയാട്രിക് ഒ.പി ഉള്‍പ്പെട്ട വയോജന ക്ലിനിക്ക് സജ്ജമാക്കി. നിലവില്‍ മെമ്മറി ക്ലിനിക്കും മോഡല്‍ പാലിയേറ്റിവ് കെയര്‍ ക്ലിനിക്കും, ലിവിങ് വില്‍ ഇന്‍ഫര്‍മേഷന്‍ ക്ലിനിക്കും പ്രവര്‍ത്തിച്ചു വരുന്നു. 74 ലക്ഷം രൂപ ചിലവഴിച്ച് ഡിജിറ്റല്‍ ഫ്‌ളൂറോ സ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചു. ശരീരത്തിന്റെ അകത്തെ ചലനങ്ങള്‍ ലൈവ് എക്‌സ്‌റേ വിഡിയോ രൂപമാണ് ഫ്‌ളൂറോ സ്‌കോപ്പി. പഴയ അനലോഗ് സിസ്റ്റത്തിന് പകരം ഡിജിറ്റല്‍ ഡിറ്റക്ടറുകളും, കമ്പ്യൂട്ടറുകളും ഉപയോഗിച്ച് ഗുണമേന്മയും സൂഷ്മതയും മെച്ചപ്പെടുത്തുകയാണ് ഫ്‌ളൂറോ സ്‌കോപ്പി സാധ്യമാക്കുന്നത്. ഇത് രോഗ നിര്‍ണയത്തിന് ഏറെ പ്രയോജന പ്രദമാണ്. 40 ലക്ഷം ചിലവഴിച്ചുള്ള ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, 10 ലക്ഷം ചിലവഴിച്ചുള്ള ബോധിക അക്കാഡമിക് പാര്‍ക്ക് & പബ്ലിക് ലൈബ്രറി, 5 ലക്ഷം ചിലവഴിച്ചുള്ള സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍, 4 ലക്ഷം ചിലവഴിച്ചുള്ള ഇന്‍ഡോര്‍ ക്രിക്കറ്റ് ആസ്‌ട്രേ ടര്‍ഫ്, ചിറക് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും നടക്കും.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...