സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം ത്തിനും അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സിനും 47.81 കോടി

തിരുവനന്തപുരം: സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം & അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സ് എന്നിവ എംജി യൂണിവേഴ്സിറ്റി കാമ്പസിൽ നിർമ്മിക്കുന്നതിന് സർക്കാർ 47.81 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നേരത്തെ 38.19 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതിയുടെ തുക ഇന്ന് ചേർന്ന മന്ത്രി സഭായോഗം വർദ്ധിപ്പിക്കുകയായിരുന്നു.

സ്പോർട്‌സ് കേരള ഫൗണ്ടേഷനെ എസ് പി വി ആയി ഉൾപ്പെടുത്തിക്കൊണ്ട്, കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കായിക യുവജനകാര്യ ഡയറക്ടർ നിർദേശിച്ച ഭേദഗതികളോടെ സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം & സ്പോർട്‌സ് കോംപ്ലക്സ്, നിർമ്മാണത്തിന് പുറപ്പെടുവിച്ചിരുന്ന ഭരണാനുമതി ഉത്തരവ് 47,8108,000/- രൂപയായാണ് ഉയർത്തിയത്. എം.ജി. യൂണിവേഴ്സിറ്റിയിൽ പദ്ധതി നിർമ്മാണം ആരംഭിക്കുന്നതിനും അനുമതിയായി.

നിര്‍ദ്ദിഷ്ട സ്റ്റേഡിയം സ്പാർട്സ് കോംപ്ലക്സിൽ വിഭാവനം ചെയ്യുന്ന സൗകര്യങ്ങള്‍

സിന്തറ്റിക് ട്രാക്ക്, ലോംഗ്ജംപ്, ട്രിപ്പിള്‍ ജംപ്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, ഹൈജംപ്, പോള്‍ വോള്‍ട്ട് എന്നിവയ്ക്കുള്ള പിറ്റുകള്‍.സ്വിമ്മിംഗ് പൂള്‍. ഇതോടനുബന്ധിച്ച് ചേഞ്ച് റൂമുകള്‍, മറ്റു രാജ്യന്തര നിലവാരത്തിലുള്ള സൗകര്യങ്ങളും ഒരുക്കും മള്‍ട്ടി പര്‍പ്പസ് ഫ്ളഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയം. 45 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള സ്റ്റേഡിയത്തിന്‍റെ തറ തേക്കുതടികൊണ്ട് പാനല്‍ ചെയ്താണ് ഒരുക്കുക. രണ്ട് വോളിബോള്‍ കോര്‍ട്ടുകള്‍, ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്, ഒരു ഹാന്‍ബോള്‍ കോര്‍ട്ട്, 8 ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍, ടേബിള്‍ ടെന്നീസ് അരീന, ലോക്കര്‍ മുറികള്‍, ചേഞ്ച് റൂമുകള്‍, ടോയ്ലറ്റുകള്‍, ബാത്ത് റൂമുകള്‍, രണ്ട് സ്റ്റോര്‍ മുറികള്‍, നാലു തട്ടുകളിലായി ഗാലറി എന്നിവയും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകും.

അക്കാദമിയ കോംപ്ലക്സ്: ക്ലാസ് മുറികള്‍-10, ഹ്യൂമന്‍ പെര്‍ഫോമന്‍സ് ലാബ്-3, ഐ.സി.ടി ലാബ്, സൈക്കോളജി ലാബ്, സ്പോര്‍ടസ് ഫിസിയോളജി ലാബ്, ലൈബ്രറി, പെര്‍ഫോമന്‍സ് അനാലിസിസ് ലാബ്, 250 ഇരിപ്പിടങ്ങളുള്ള സെമിനാര്‍ ഹാള്‍, ഡയറക്ടര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍, പരിശീലകര്‍ എന്നിവര്‍ക്കുള്ള മുറികള്‍, അധ്യാപകര്‍ക്കായി ക്യുബിക്കിള്‍ പാര്‍ട്ടീഷ്യനോടുകൂടിയ ഹാള്‍, 20 ഇരിപ്പിടങ്ങളുള്ള ബോര്‍ഡ് റൂം, റിസപ്ഷന്‍ ഏരിയ.
കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റല്‍: പുതിയ സ്പോര്‍ട്സ് കോംപ്ലക്സില്‍ പരിശീലനം നേടുന്ന സ്കൂള്‍ മുതല്‍ കോളജ് തലം വരെയുള്ള നൂറു വിതം പുരുഷ, വനിതാ അത്ലിറ്റുകളെ താമസിപ്പിക്കാന്‍ സൗകര്യമുള്ള ഹോസ്റ്റല്‍, പുരുഷ, വനിതാ താരങ്ങള്‍ക്കായി പ്രത്യേക ഡൈനിംഗ് റൂം, മോഡേണ്‍ കിച്ചണ്‍, പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി പ്രത്യേകം വാഷ് ഏരിയയും ബാത്ത് റൂമുകളും, പുരുഷ, വനിതാ പരിശീലകര്‍ക്കായി നാലു വീതം മുറികള്‍, പുരുഷ വനിതാ വാര്‍ഡന്‍മാര്‍ക്കായി ഒന്നുവീതം മുറികള്‍.

വിവിധ കായിക ഇനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍. സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കുള്ള ഫര്‍ണീച്ചറുകള്‍, സ്റ്റോര്‍ മുറികളിലേക്കുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി തന്നെ ക്രമീകരിക്കും. ബാഡ്മിന്‍ണ്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ തുടങ്ങിയവയ്ക്കായി സൗകര്യമനുസരിച്ച് നീക്കം ചെയ്യാവുന്ന പോസ്റ്റുകളായിരിക്കും ഒരുക്കുക.

ഒളിമ്പ്യന്‍മാര്‍ ഉള്‍പ്പെടെ നിരവധി ദേശീയ, രാജ്യാന്തര താരങ്ങളെ സംഭാവന ചെയ്ത മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും അഫിലിയേറ്റഡ് കോളജുകളും കായിക മേഖലയിലെ അജയ്യത ഇപ്പോഴും നിലനിര്‍ത്തിപ്പോരുന്നു. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ ഏറ്റുമാനൂർ മണ്ഡലത്തിൽ വരുമ്പോൾവലിയ കായിക മുന്നേറ്റത്തിനുള്ള സാധ്യതയാണ് സര്‍വ്വകലാശാലയ്ക്കും കോട്ടയം ജില്ലയ്ക്കും തുറന്നുകിട്ടുന്നതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...