അഭിഭാഷകരുടെ പാനലിലേയ്ക്ക് അപേക്ഷിക്കാം

ഇടുക്കി ജില്ലയിലെ ദേവികുളം സബ്‌കോടതിയിലെ അഡീഷണല്‍ ഗവ.പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വര്‍ക്ക് തസ്തികയിലെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നതിനായി അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി,എന്റോള്‍മെന്റ് തീയതി,പ്രവൃത്തി പരിചയം ഫോണ്‍ നമ്പര്‍,ഇ-മെയില്‍ ഐ.ഡി, അപേക്ഷന്‍ ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ,ബിരുദം,എന്റോള്‍മെന്റ്, സര്‍ട്ടിഫിക്കറ്റുകള്‍എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടാതെ അപേക്ഷകന്‍ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവസ്വഭാവമുള്ള മൂന്ന് സെഷന്‍സ് കേസുകളുടെ ജഡ്ജ്‌മെന്റ് പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 22 ന് വൈകിട്ട് 5 മണിയ്ക്ക് മുന്‍പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മഖേനയോ അപേക്ഷ സമര്‍പ്പിക്കണം.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...